വാർഡി എങ്ങോട്ടും ഇല്ല, 3 വർഷത്തെ പുതിയ കരാർ

- Advertisement -

ലെസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ജെമി വാർഡി ക്ലബിനൊപ്പം തന്നെ തുടരും. വാർഡി പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 33കാരനായ വാർഡി ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് വിന്നറായിരുന്നു‌. ലെസ്റ്റർ സിറ്റിക്കായി 23 ഗോളുകൾ ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ വാർഡി അടിച്ചിരുന്നു. ഈ ക്ലബിനായി കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ടീമിനൊപ്പം പരമാവധി തുടരാനാണ് ആഗ്രഹം എന്നും വാർഡി പറഞ്ഞു.

2012 മുതൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് വാർഡി. ലെസ്റ്ററിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിലും പ്രീമിയർ ലീഗിൽ എത്തി ലെസ്റ്ററിന് കിരീടം നേടിക്കൊടുന്നതിലും വലിയ പങ്ക് തന്നെ വാർഡി വഹിച്ചിരുന്നു. ലീഗ് കിരീടം നേടിയ സീസണിൽ 24 ഗോളുകളുമായി അവിസ്മരണീയ പ്രകടനം വാർഡി കാഴ്ചവെച്ചിരുന്നു. 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടത്തിൽ കഴിഞ്ഞ സീസണിൽ വാർഡി എത്തിയിരുന്നു.

Advertisement