Picsart 22 12 27 11 21 34 771

സച്ചിന്റെ റെക്കോർഡിനൊപ്പം വാർണർ എത്തി

ഓസ്‌ട്രേലിയൻ വെറ്ററൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ന് നേടിയ സെഞ്ച്വറിയീടെ സച്ചിൻ ടെൻഡുൽക്കറുടെ ഒരു റെക്കോർഡിനൊപ്പം എത്തി. ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഓപ്പണർ ആയാണ് വാർണർ മാറിയത്‌. ആകെ 45 സെഞ്ചുറികൾ ഓപ്പണർ ആയി വാർണർ നേടി. സാക്ഷാൽ സച്ചിന്റെ റെക്കോർഡിനൊപ്പം ആണ് വാർണർ എത്തിയത്.

ഏകദിനത്തിൽ 20 സെഞ്ചുറികളും ടെസ്റ്റിൽ 25 സെഞ്ചുറികളും ആണ് വാർണർ ഓപ്പണർ ആയി നേടിയത്. സച്ഛിന്റെ 100 സെഞ്ചുറികളിൽ 45 ഉം അദ്ദേഹം ഒപ്പണർ ആയാണ് നേടിയത്. ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ൽ ആണ് പിറകിൽ ഉള്ള താരം. ഓപ്പണറായി 42 അന്താരാഷ്ട്ര സെഞ്ചുറികൾ ഗെയ്ല് നേടിയിട്ടുണ്ട്.

Exit mobile version