“ഫുട്ബോളിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത ആളാണ് മാഞ്ചസ്റ്ററിൽ ഉള്ളത്”

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ലൂയിസ് വാൻ ഹാൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ബിസിനസ് മാത്രമാണ് താല്പര്യം എന്നും അവിടെയുള്ള എല്ലാ തീരുമാനങ്ങളും കച്ചവട ചിന്ത അടിസ്ഥാനമാക്കി ആണെന്നും വാൻ ഹാൽ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ വൂഡ്വാർഡിനെയും വാൻ ഹാൽ വിമർശിച്ചു.

വൂഡ്വാർഡിനെ എന്ത് അടിസ്ഥാനത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് സി ഇ ഒ ആക്കൊ നിയമിച്ചത് എന്ന് വാൻ ഹാൽ ചോദിച്ചു. വൂഡ്വാർഡിന് ഫുട്ബോളിനെ കുറിച്ച് ഒരു വസ്തുവും അറിയില്ല. അദ്ദേഹം ഒരി ബാങ്കർ ആയിരുന്നു. അങ്ങനെയൊരാളെ ഇത്രയും വലിയ ഫുട്ബോൾ ക്ലബിന്റെ സി ഇ ഒ ആക്കിയത് എങ്ങനെ ആണെന്നും വാൻ ഹാൽ ചോദിച്ചു.

വാൻ ഹാൽ വുഡ്വാർഡും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് പ്രവർത്തിച്ചതായിരുന്നു. വാൻ ഹാലിന്റെ മോശം പ്രകടനങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയത്.