മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ കരാർ പൂർത്തിയാക്കും മുമ്പ് പുറത്താക്കിയത് തനിക്ക് വിശ്വസിക്കാൻ ആയിരുന്നില്ല എന്ന് ഡച്ച് പരിശീലകൻ വാൻ ഹാൽ. തന്റെ ജീവിത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു ആ പുറത്താക്കൽ. വാൻ ഹാൽ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പൂർത്തിയാക്കാൻ ആകുമെന്ന് തന്നെയാണ് വിശ്വസിച്ചത്. യുണൈറ്റഡിലെ തന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നു എന്നും വാൻ ഹാൽ പറഞ്ഞു.
താൻ ടോട്ടൻഹാമിലേക്ക് ആയിരുന്നു പരിശീലകനായി എത്തേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ വന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ് തനിക്കായി എത്തിയപ്പോൾ താൻ വേറെ ഒന്നും ചിന്തിക്കാൻ പോയില്ല എന്ന് വാൻ ഹാൽ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ പ്രവർത്തനം തന്റെ കരിയറിലെ ഏറ്റവും മികച്ചതാണ് എന്ന് താൻ വിശ്വസിക്കുന്നു എന്നും വാൻ ഹാൽ പറഞ്ഞു.