റഫറിയോട് കയർത്തതിന് ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്ക്

Newsroom

ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്ക്. ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചുവപ്പ് കണ്ട വാൻ ഡൈക്, കാർഡ് ലഭിച്ചതിനു ശേഷം നടത്തിഉഅ പ്രതികരണത്തിന് ആണ് ഒരു മത്സരത്തിന്റെ സസ്പെൻഷൻ നേരിടുന്നത്. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ ലിവർപൂളിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം വാൻ ഡൈകിന് നഷ്ടമാകും.

Picsart 23 09 09 09 36 55 733

സെന്റ് ജെയിംസ് പാർക്കിൽ ലിവർപൂളിന്റെ 2-1 വിജയത്തിന്റെ ആദ്യ പകുതിയിൽ അലക്‌സാണ്ടർ ഇസക്കിനെ ഫൗൾ ചെയ്തതിന് ആയിരുന്നു നെതർലൻഡ്‌സ് താരം ചുവപ്പ് കാർഡ് കണ്ടത്. വാം ഡൈകിന്റെ ലിവർപൂൾ കരിയറിലെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. കാർഡ് കിട്ടിയ താരം ആദ്യം പിച്ച് വിടാൻ വിസമ്മതിക്കുകയും തുടർന്ന് റഫറി ജോൺ ബ്രൂക്‌സുമായി തർക്കിക്കുകയും ചെയ്തു. ഇതാണ് പ്രശ്നമായത്.

വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്കിന് ഒപ്പം 100,000 പൗണ്ട് പിഴയും ചുമത്തിയതായി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.