വാൻ ഡൈകിനു പിഎഫ്എ അവാർഡ് നൽകണമെന്ന ആവശ്യവുമായി റോബർട്സൺ

വിർജിൽ വാൻ ഡൈക് ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആണെന്നും പിഎഫ്എ അവാർഡ് നേടാൻ യോഗ്യതയുള്ളത് വാൻ ഡൈകിനു ആണെന്നും ലിവർപൂളിലെ സഹതാരം ആൻഡി റോബർട്സൺ. 75മില്യൺ മുടക്കി ലിവർപൂൾ 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് സൗത്താംപ്ടണിൽ നിന്നും വാൻ ഡൈകിനെ ടീമിൽ എത്തിച്ചത്, തുടർന്നിങ്ങോട്ട് ലിവർപൂളിന്റെ മികച്ച പ്രകടനത്തിൽ വാൻ ഡൈകിന്റെ പങ്ക് വളരെ വലുതായിരുന്നു. പ്രീമിയർ ലീഗ് സീസണിൽ വാൻ ഡൈക് അടങ്ങുന്ന ലിവർപൂൾ പ്രതിരോധം ആകെ 15 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം നടന്ന വാറ്റ്ഫോഡിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു റോബർട്സൺ. “വാൻ ഡൈക് എന്റെ ജോലി വളരെ എളുപ്പമാക്കുന്നു, വാൻ ഡൈക് ഉള്ള പ്രതിരോധത്തിൽ കാര്യങ്ങൾ എല്ലാം എളുപ്പമാണ്. വാൻ ഡൈക് ഒരിക്കലും തന്റെ പൊസിഷൻ വിട്ട് കളിക്കാറില്ല” – വാൻ ഡൈക് പറയുന്നു.

“ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് വാൻ ഡൈക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു, വളരെയേറെ ആത്മവിശ്വാസം വാൻ ഡൈകിനു ഉണ്ട്. 2004-05ൽ ജോൺ ടെറി പിഎഫ്എ അവാർഡ് നേടിയതിനു ശേഷം ഒരു പ്രതിരോധ നിര താരവും ഈ അവാർഡ് നേടിയിട്ടില്ല, സീസൺ ഇപ്പോൾ അവസാനിക്കുമെങ്കിൽ ഈ അവാർഡ് ഞാൻ വാൻ ഡൈകിനു നൽകും” – വാൻ ഡൈക് കൂട്ടിച്ചേർത്തു.

Previous articleആദ്യ ഐ ലീഗ് കിരീടം ചെന്നൈയിലേക്ക് ഇന്ന് എത്തുമോ!?
Next articleകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്, ലീഡ് 217 റണ്‍സ്