ഇതോ ക്യാപ്റ്റൻ!! മൗറീനോയ്ക്ക് എതിരെ ലൈക്ക് അടിച്ച് വലൻസിയ വിവാദത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ എന്ന പദവി ഓർക്കാതെ മൗറീനീയ്ക്ക് എതിരെ രംഗത്ത് വന്ന് അന്റോണിയോ വലൻസിയ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിലെ നിരാശയാർന്ന പ്രകടനത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ആണ് താൻ മൗറീനോക്ക് എതിരാണ് എന്ന് തെളിയിക്കുന്ന തരത്തിൽ വലൻസിയ പ്രവർത്തിച്ചത്. മൗറീനോയെ പുറത്താക്കണമെന്നും ഈ ഫുട്ബോൾ കാണ്ട് നിൽക്കാൻ പോലും പറ്റാത്തത് ആണെന്നുമുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് വലൻസിയ ലൈക്ക് ചെയ്തത് ആൺ വിവാദത്തിൽ ആയത്.

സംഗതി വിവാദത്തിൽ ആയതോടെ അത് ഒരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കി വലൻസിയ രംഗത്ത് എത്തി. വായിക്കാതെ ആണ് പോസ്റ്റ് ലൈക് ചെയ്തത് എന്നും അത് തന്റെ അഭിപ്രായമല്ല എന്നും വലൻസിയ പറഞ്ഞു. താൻ മാനേജർക്ക് പൂർണ്ണ പിന്തുണ നൽകുന്നു എന്നും ടീമംഗങ്ങക്കും മാനേജർക്ക് ഒപ്പം ഉണ്ടെന്നും വലൻസിയ പറഞ്ഞു.

മാപ്പ് പറഞ്ഞ് തടിയൂരി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ തന്നെ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയത് ക്ലബിനെ കൂടുതൽ നാണക്കേടിലേക്ക് എത്തിച്ചിരിക്കുകയാണ്‌. ഇത്ര വലിയ ക്ലബിന്റെ ക്യാപ്റ്റനാണ് എന്ന കാര്യമെങ്കിലും വലൻസിയ ഓർക്കണം എന്നാണ് ആരാധകർ പറയുന്നത്.

Previous articleപൊരുതി നേടിയ വിജയവുമായി അജയ് ജയറാം
Next articleജെയിംസ് സത്തര്‍ലണ്ടിനു ശേഷം കെവിന്‍ റോബര്‍ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലപ്പത്ത്