മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആൻഫീൽഡിൽ, ടെൻ ഹാഗിന് ഇത് ജീവന്മരണ പോരാട്ടം

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. ആൻഫീൽശിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ സമ്മർദ്ദം തന്നെയായിരിക്കും നേരിടേണ്ടി വരാൻ പോകുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ നാണക്കേടിൽ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കൂടെ പരാജയപ്പെട്ടാൽ അവരുടെ കോച്ചിന്റെ ഭാവി തന്നെ അപകടത്തിൽ ആകും. ആൻഫീൽഡിൽ വിജയിക്കുക എളുപ്പമല്ല എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനോട് ഒരു പരാജയം കൂടി ഏറ്റുവാങ്ങിയാൽ ടെൻ ഹാഗിനെ പുറത്താക്കാനുള്ള മുറവിളികൾ കൂടും.

Picsart 23 12 17 02 16 59 600

ലിവർപൂൾ ഇപ്പോൾ മികച്ച ഫോമിലാണ് പ്രത്യേകിച്ച് ആൻഫീൽഡിലാകുമ്പോൾ അവരുടെ കരുത്ത് ഇരട്ടിയാകും. ഈ സീസണിൽ ഇതുവരെ ആകെ ഒരു പരാജയം മാത്രമാണ് ലിവർപൂൾ നേരിട്ടത്. ഇത്രയും മികച്ച ഫോമിൽ നിൽക്കുന്ന ലിവർപുളിനെ തടയുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല‌. മാത്രമല്ല അവസാന മത്സരങ്ങളിൽ ലിവർപൂളിനെ നേരിട്ടപ്പോൾ വലിയ നാണക്കേടുകൾ മഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുമുണ്ട്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസ് ഇല്ലാതെ ആകും കളിക്കുക. സസ്പെൻഷൻ ആണ് ബ്രൂണോക്ക് വിനയായത്. സെന്റർ ബാക്കായ ഹാരി മഗ്വയർ പരിക്ക് കാരണം ഇന്ന് ഉണ്ടാകില്ല. മാർഷ്യൽ, കസെമിറോ എന്നിവരും ഇല്ല. പരിക്ക് ഭേദമായ ലൂക് ഷോയും റാഷ്ഫോർഡും തിരികെ എത്തും.

ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം ഹോട്സ്റ്റാർറ്റിലും സ്റ്റാർ സ്പോർട്സിലും കാണാം.