മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണ് എതിരെ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെ നേരിടും. ഓൾഡ്ട്രാഫോർഡിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുന്നത്. അവസാന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഇന്ന് വിജയിച്ച് മൂന്നാം സ്ഥാനത്തേക്ക് എത്തുക ആകും യുണൈറ്റഡിന്റെ ലക്ഷ്യം.

Picsart 23 04 06 02 18 04 777

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇന്ന് ലൂക് ഷോ ഉണ്ടാകില്ല. പരിക്ക് മാറിയ എറിക്സൺ ഇന്ന് സ്ക്വാഡിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ 53 പോയിന്റുമായി നാലാമതാണ്. എവർട്ടൺ 27 പോയ്ന്റുമായി പതിനാറാം സ്ഥാനത്താണ്‌. ഇരുടീമുകൾക്കും ഇന്ന് വിജയം നിർണായകമാണ്. മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കളി തത്സമയം കാണാൻ ആകും.