മാഞ്ചസ്റ്റർ യുണൈറ്റഡ് മെയ് 18ന് പരിശീലനം ആരംഭിക്കും

Newsroom

ഇംഗ്ലീഷ് ഫുട്ബോൾ മടങ്ങി വരവിന്റെ പാതയിലാണ്. എല്ലാ ക്ലബുകളും പരിശീലനത്തിന് ഒരുങ്ങുകയാണ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങൾ എന്ന് പരിശീലനം പുനരാരംഭിക്കും എന്നതിന്റെ സൂചനകൾ നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ താരങ്ങളോടൊക്കെ മെയ് 18ന് പരിശീലനം ആരംഭിക്കാൻ തയ്യാറാകണം എന്നാണ് പറഞ്ഞിരിക്കുന്നത്.

പരിശീലനം ആരംഭിക്കാൻ ആയി ഗവണ്മെന്റിന്റെ അനുമതി ഉടൻ പ്രീമിയർ ലീഗിന് ലഭിക്കും എന്നാണ് കരുതുന്നത്. താരങ്ങൾ പരിശീലനത്തിനു മുമ്പായി കൊറോണ ടെസ്റ്റിന് വിധേയരാവേണ്ടതുണ്ട്. കാരിങ്ങ്ടൺ ഗ്രൗണ്ടിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നടത്തുക. മാധ്യമങ്ങൾക്കോ മറ്റു ആരാധകർക്കോ പരിശീലനം കാണാൻ അവസരം ഉണ്ടാകില്ല.