ഇന്നലെ എവർട്ടണോടേറ്റ പരാജയത്തിൽ പരിഭ്രമിക്കാൻ ഒന്നും ഇല്ലായെന്ന് ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ. ആദ്യ നാലിൽ ആഴ്സണൽ എന്തായാലും ഉണ്ടാകും. ഇപ്പോഴും എല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആണെന്നും ഉനായ് പറഞ്ഞു. ഇന്നലെ എവർട്ടണോട് പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ആഴണൽ നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോൾ 63 പോയന്റുമായി നാലാം സ്ഥാനത്താണ് ആഴണൽ.
63 പോയന്റുമായി തന്നെ ചെൽസിയും 61 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സ്ണലിന്റെ തൊട്ടു പിറകിൽ ഉണ്ട്. ആറു മത്സരങ്ങൾ മാത്രമാണ് ലീഗിൽ ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ആരാകും ആദ്യ നാലു സ്ഥാനങ്ങളിൽ ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്. എങ്കിലും ആഴ്സ്ണൽ ഉണ്ടാകും എന്നും ഉനായ് ഉറപ്പു പറയുന്നു. ഇന്നലത്തെ മത്സരം വളരെ മോശമായിരുന്നു. പക്ഷെ ടോപ്പ് 4 എന്നത് കഷ്ടപ്പെട്ട് മാത്രം നേടാൻ ആവുന്നതാകും എന്ന് മത്സരത്തിന് മുമ്പ് തന്നെ തനിക്ക് അറിയാമായിരുന്നു. ഇപ്പോഴും അത് തന്നെയാണ് അവസ്ഥ. ആഴ്സ്ണലിന് മുന്നിൽ ഇനിയും അവസരങ്ങൾ ഉണ്ട്. അത് എടുത്താൽ ആഴ്സണൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. എമിറെ പറഞ്ഞു.