ഉനായ് എമെറി ന്യൂകാസിൽ പരിശീലകനാവാൻ സാധ്യത

20211102 190657

സ്റ്റീവ് ബ്രൂസിന് പകരക്കാരനെ അന്വേഷിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് അവസാനം ഉനായ് എമെറിയിൽ എത്തിയിരിക്കുന്നു. വിയ്യറലിന്റെ കോച്ചുമായി ന്യൂകാസിൽ ഉടമകൾ ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. എമെറി ഇത് സംബന്ധിച്ച് മൗനം പാലിക്കുക ആണെങ്കിലും സ്പാനിഷ് മാധ്യമങ്ങളും അദ്ദേഹം വിയ്യറയലിന്റെ സ്ഥാനം ഒഴിഞ്ഞു ഇംഗ്ലണ്ടിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ വിയ്യറയലിന്റെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കാൻ എമെറിക്ക് ആയിരുന്നു.

മുമ്പ് ഇംഗ്ലണ്ടിൽ ആഴ്സണലിനെ എമെറി പരിശീലിപ്പിച്ചിരുന്നു. അത് കൂടാതെ എമെറി പി എസ് ജി, സെവിയ്യ, വലൻസിയ എന്നിവരെ ഒക്കെ പരിശീലിപ്പിക്കുന്നുണ്ട്. എഡി ഹോ, റൊബേർടോ മാർടിനസ്, ഫൊൻസെക എന്നിവരും ന്യൂകാസിൽ പരിശീലക സാധ്യതയിൽ നിൽക്കുന്നുണ്ട്.

Previous articleഅസ്ഗര്‍ അഫ്ഗാന് പകരക്കാരന്‍ റെഡി
Next articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍