ആഴ്‌സണൽ പരിശീലകനെതിരെ ശിക്ഷ നടപടിക്ക് സാധ്യത

Staff Reporter

ആഴ്‌സണൽ പരിശീലകൻ ഉനൈ എമേറിക്കെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ശിക്ഷ നടപടിക്ക് ഒരുങ്ങുന്നു. ബ്രൈട്ടനെതിരെയുള്ള ബോക്സിങ് ഡേ ദിവസം നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തിനെതിരെയാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ശിക്ഷ നടപടിക്ക് ഒരുങ്ങുന്നത്.  ബ്രൈട്ടനെതിരെയുള്ള മത്സരത്തിനിടെ കുപ്പി കാല് കൊണ്ട് എമേറി തട്ടി തെറിപ്പിക്കുകയും അത് ബ്രൈട്ടൻ ആരാധകന്റെ ശരീരത്തിൽ കൊള്ളുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം എമേറി ആരാധകനോട് മാപ്പ് പറഞ്ഞിരുന്നെകിലും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നിയമ നടപടികളുമായി മുൻപോട്ട് പോവുകയായിരുന്നു. മത്സരത്തിൽ ആഴ്‌സണൽ ബ്രൈട്ടനോട് 1-1 സമനിലയിൽ കുടുങ്ങിയിരുന്നു. 2016ൽ ഇതേ കുറ്റത്തിന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോക്ക് ഒരു മത്സരത്തിൽ നിന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വിലക്ക് കൽപ്പിച്ചിരുന്നു.