ഒക്ടോബർ മാസം മുതൽ ഇംഗ്ലണ്ടിൽ കായിക പ്രേമികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകി തുടങ്ങും എന്ന് യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കോവിഡ് 19 വ്യാപനം തുടങ്ങിയതോടെയാണ് മാർച്ചിൽ പ്രീമിയർ ലീഗ് അടക്കമുള്ള മത്സരങ്ങൾ നിർത്തി വച്ചത്. പ്രീമിയർ ലീഗ് 100 ദിവസങ്ങൾക്ക് ശേഷം വീണ്ടും തുടങ്ങിയെങ്കിലും കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ജോൺസൻ ലോക് ഡൗണ്‍ ഇളവുകൾ ഭാഗമായി സ്റ്റേഡിയം പ്രവേശനം നൽകും എന്ന് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗ് ആവേശത്തിന് കാണികളുടെ അഭാവം തടസ്സമാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.