ഔദ്യോഗിക പ്രഖ്യാപനം വന്നു, ഉഗാർതെ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ

Newsroom

Updated on:

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് ഉഗാർതെ എത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 2029വരെയുള്ള കരാർ ഉഗാർതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെച്ചു. 50 മില്യൺ ആണ് ട്രാൻസ്ഫർ ഫീ‌. പി എസ് ജി ഒരു സെൽ ഓൺ ക്ലോസ് താരത്തിന്റെ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 06 29 12 57 09 104

താരം ഇന്നലെ രാത്രി തന്നെ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായി മാഞ്ചസ്റ്ററിലേക്ക് എത്തിയിരുന്നു‌. ലിവർപൂളിന് എതിരായ മത്സരത്തിൽ ഉഗാർതെയെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും.

ഉറുഗ്വേക്ക് ആയി കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.