മൂന്ന് മത്സരങ്ങൾ, മൂന്ന് ക്ലീൻ ഷീറ്റ്, ടൂഹലിന് ചെൽസിയിൽ ഇത് നല്ല തുടക്കം

20210205 080536
- Advertisement -

ചെൽസി ഇന്നലെ സ്പർസിനെ കൂടെ പരാജയപ്പെടുത്തിയതോടെ ടൂഹൽ എന്ന പുതിയ പരിശീലകനിൽ ചെൽസി ആരാധകർക്ക് തന്നെ വിശ്വാസം വന്നിരിക്കുകയാണ്. ലമ്പാർഡിന് പകരം എത്തിയ ജർമ്മൻ സ്വദേശി ടൂഹൽ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയം അറിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയം ഒരു സമനിലയുമാണ് അദ്ദേഹം ചെൽസിക്ക് നേടിക്കൊടുത്തത്. മൂന്ന് വിജയങ്ങൾക്ക് അപ്പുറം മൂന്ന് ക്ലീൻ ഷീറ്റ് ലഭിച്ചു എന്നതാണ് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

ജോസെ മൗറീനോ ആദ്യമായി ചെൽസിയിൽ എത്തിയ സമയത്തിനു ശേഷം ആദ്യമായാണ് ഒരു ചെൽസി പരിശീലകൻ തന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്നത്. ലമ്പാർഡിന്റെ കീഴിൽ എന്ന പോലെ അല്ല തീർത്തും ഒരു നിശ്ചിത ശൈലിയിൽ അടിസ്ഥാനമാക്കിയാണ് ടൂഹലിന്റെ കീഴിലെ ചെൽസി പ്രകടനങ്ങൾ. കൂടുതൽ പന്ത് കൈക്കൽ വെച്ചാണ് ഇപ്പോൾ ചെൽസി കളിക്കുന്നത്‌. അവസരങ്ങൾ സൃഷ്ടിക്കാൻ കുറച്ച് കഷ്ടപ്പെടുന്നുണ്ട് എങ്കിലും ചെൽസിയിൽ വലിയ താരങ്ങൾ ഉള്ളത് കൊണ്ട് ആ പ്രശ്നം എളുപ്പത്തിൽ തന്നെ ടൂഹലിന് പരിഹരിക്കാൻ ആകും. ലമ്പാർഡിന്റെ കീഴിൽ എന്ന പോലെ അക്കാദമി താരങ്ങൾ മികച്ചു നിൽക്കുന്നു എന്നതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

Advertisement