ടോട്ടൻഹാം താരം ഡെംബെലെ ചൈനീസ് ക്ലബ്ബിൽ

Staff Reporter

ടോട്ടൻഹാം താരം മൗസ ഡെംബെലെയെ ചൈനീസ് ക്ലബായ ഗുവാൻസു സ്വന്തമാക്കി. 11 മില്യൺ യൂറോ നൽകിയാണ് ചൈനീസ് ക്ലബ് താരത്തെ സ്വന്തമാക്കിയത്. ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഡെംബെലെ ട്രാൻസ്ഫർ തുക ലഭിക്കാൻ വേണ്ടിയാണ് ചൈനീസ് ക്ലബിന് വിറ്റത്. ബെൽജിയൻ താരമായ ഡെംബെലെ 82 മത്സരങ്ങൾ രാജ്യത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെൽജിയൻ ടീമിലെ അഭിവാജ്യ ഘടകമായിരുന്നു ഡെംബെലെ.

2012ൽ ഫുൾഹാമിൽ നിന്നാണ് ഡെംബെലെ 15മില്യൺ യൂറോക്ക് ടോട്ടൻഹാമിൽ എത്തുന്നത്. ടോട്ടൻഹാം ജേഴ്സിയിൽ താരം 250 മത്സരങ്ങൾ കളിച്ച ഡെംബെലെ 10 ഗോളുകളും നേടിയിട്ടുണ്ട്. വിടാതെ തുടരുന്ന പരിക്കുമൂലം താരം ഈ സീസണിൽ വെറും 13 തവണ മാത്രമാണ് കളിച്ചത്. കഴിഞ്ഞ നവംബർ മുതൽ താരം ടോട്ടൻഹാമിന്‌ ടീമിന് പുറത്താണ്.