ആവേശമാകും അവസാന ദിവസം, ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ചെൽസി, മാഞ്ചസ്റ്റർ, ലെസ്റ്റർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡും ചെൽസിയും പോയന്റ് നഷ്ടപ്പെടുത്തിയതോടെ പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്തുമാകും എന്ന അവസ്ഥയിലായിരിക്കുകയാണ്. പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് പോര് ഫോട്ടോ ഫിനിഷിലേക്ക് തന്നെ പോവും. ചെൽസി, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇവരിൽ രണ്ട് ടീമുകൾ അകത്തും ഒരു ടീം പുറത്തും ആകും.

ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങൾ ആണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ആർക്കെന്ന് വിധിക്കുക. ഇതിൽ ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും നേർക്കുനേർ വരുമ്പോൾ മറ്റൊന്നിൽ ചെൽസി വോൾവ്സിനെ നേരിടും. ഇന്നലെ നേടിയ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. 63 പോയന്റ് ആണ് യുണൈറ്റഡിനുള്ളത്.

നാലാമതുള്ള ചെൽസിക്കും 63 പോയന്റ. എന്നാൽ ചെൽസിയുടെ ഗോൾ ഡിഫറൻസ് വളരെ കുറവ് ആയതിനാൽ യുണൈറ്റഡ് മുന്നിൽ നിൽക്കുകയാണ്. 62 പോയന്റുമായി നിൽക്കുന്ന ലെസ്റ്റർ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും അവസാന മത്സരത്തിൽ ഒരു സമനില ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കിൽ ചെൽസി പരാജയപ്പെടുകയും ലെസ്റ്റർ സമനില നേടുകയും ചെയ്യണം.

ചെൽസിക്ക് എതിരാളികളായുള്ള വോൾവ്സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോൾവ്സ് മികച്ച ഫോമിലുമാണ്. എന്നാൽ മത്സരം ചെൽസിയുടെ ഹോമിലാണ് എന്നത് കൊണ്ട് അവർക്ക് മുൻ തൂക്കം ഉണ്ട്. എന്തായാലും പ്രീമിയർ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.