സതാംപ്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഹാഫ് ടൈമിൽ പകരക്കാരനായി ഇറക്കിയ ചെൽസി യുവതാരം ഹഡ്സൺ ഒഡോയിയെ മത്സരം തീരുന്നതിന് മുൻപ് പിൻവലിക്കാൻ കാരണം താരത്തിന്റെ മത്സരത്തിനോടുള്ള സമീപനം ശരിയാവാത്തതുകൊണ്ടാണെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. സതാംപ്ടണെതിരായ മത്സരത്തിൽ ഹാഫ് ടൈമിൽ പരിക്കേറ്റ ടാമി അബ്രഹാമിന് പകരക്കാരനായാണ് ഹഡ്സൺ ഒഡോയി ചെൽസിക്ക് ഇറങ്ങിയത്.
തുടർന്ന് മത്സരം അവസാനിക്കാൻ 14 മിനിറ്റ് ബാക്കിനിൽക്കെ ഒഡോയിയെ പരിശീലകൻ തോമസ് ടൂഹൽ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഹകീം സീയെച് ആണ് ഒഡോയിക്ക് പകരക്കാരനായി മത്സരത്തിൽ ഇറങ്ങിയത്. തുടർന്ന് മത്സരം ശേഷമാണ് താരത്തിന്റെ കളിയോടുള്ള സമീപനമാണ് താരത്തെ പിൻവലിക്കാൻ കാരണമെന്നും അത്ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ഇലവനിൽ തന്നെ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണെന്നും ചെൽസി പരിശീലകൻ പറഞ്ഞു.