ബ്രെന്റ്ഫോർഡിൽ അത്ഭുതങ്ങൾ കാണിക്കുന്ന പരിശീലകന് പുതിയ കരാർ

Newsroom

ബ്രെന്റ്‌ഫോർഡ് പരിശീലകൻ തോമസ് ഫ്രാങ്ക് പ്രീമിയർ ലീഗ് ക്ലബ്ബുമായുള്ള കരാർ 2027 വരെ നീട്ടി. ബ്രെന്റ്ഫോർഡിനെ പ്രീമിയർ ലീഗിൽ എത്തിക്കുകയും അവസാന രണ്ട് സീസണിൽ അവരെ വെച്ച് പല വലിയ ക്ലബുകളെയും അട്ടിമറിക്കുകയും ചെയ്യാൻ തോമസ് ഫ്രാങ്കിന് ആയിരുന്നു.

ബ്രെന്റ് 22 12 24 16 08 45 029

2016-ൽ ബ്രെന്റ്‌ബിയിൽ നിന്നാണ് തോമസ് ഫ്രാങ്ക് ബ്രെന്റ്ഫോർഡിൽ എത്തിയത്. ആദ്യം ബ്രെന്റ്‌ഫോർഡിൽ അസിസ്റ്റന്റ് കോച്ച് ആയിരുന്നു. 2018-ൽ ഹെഡ് കോച്ചായി, 2021-ൽ ക്ലബിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചു. കഴിഞ്ഞ സീസണിൽ ബ്രെന്റ്‌ഫോർഡ് 13-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഇപ്പോൾ ഈ സീസണിൽ അവർ പട്ടികയിൽ പത്താം സ്ഥാനത്താണ്.