തിയാഗോ പരിശീലനം പുനരാരംഭിച്ചെന്ന് ക്ലോപ്പ്

Thiago Alcantara Liverpool
- Advertisement -

പരിക്ക് മാറി ലിവർപൂൾ താരം തിയാഗോ പരിശീലനം പുനരാരംഭിച്ചെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ബയേൺ മ്യൂണിക്കിൽ നിന്ന് ലിവർപൂളിൽ എത്തിയതിന് ശേഷം 2 മത്സരങ്ങളിൽ മാത്രമാണ് തിയാഗോ ലിവർപൂളിന് വേണ്ടി കളിച്ചത്. എവർട്ടണെതിരെ നടന്ന മേഴ്സി സൈഡ് ഡെർബിക്കിടെയാണ് താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റത്.

തിയാഗോ ലിവർപൂൾ ടീമിനൊപ്പം പരിശീലനം തുടങ്ങിയെന്നും എന്നാൽ ബുധനാഴ്ച നടക്കുന്ന ന്യൂകാസിൽ യൂണൈറ്റഡിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കില്ലെന്നും ലിവർപൂൾ പരിശീലകൻ സൂചിപ്പിച്ചു. പ്രീമിയർ ലീഗിൽ തിങ്കളാഴ്ച സൗത്താംപ്ടനെതിരായ മത്സരത്തിലോ ജനുവരി 8ന് നടക്കുന്ന ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിലോ ആവും തിയാഗോ ലിവർപൂൾ ടീമിൽ തിരിച്ചെത്തുക.

Advertisement