ചെൽസി ഇതിഹാസം ജോൺ ടെറി ചെൽസിയിൽ തിരികെയെത്തി. ചെൽസി അക്കാദമിയിൽ കോച്ചിംഗ് കൺസൾട്ടൻസി റോളിലാകും ജോൺ ടെറി എത്തുന്നത്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗികമായി പ്രസ്താവന പുറത്തു വിട്ടു. അടുത്തിടെ ടെറി ആസ്റ്റൺ വില്ലയിലെ സഹ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.14ആം വയസ്സിൽ ചെൽസിയിൽ എത്തിയ താരം 700ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഇതിൽ 500ൽ അധികം മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. അഞ്ച് പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 17 കിരീടങ്ങൾ ടെറി ചെൽസിയിൽ നേടിയിരുന്നു. ഇതിഹാസ താരത്തിന്റെ ക്ലബിലേക്കുള്ള തിരിച്ചുവരവ് ആരാധകർക്കു സന്തോഷം നൽകുന്നുണ്ട്.