മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ടെൻ ഹാഗും സാഞ്ചോയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പ് ആയി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജേഡൻ സാഞ്ചോയും പരിശീലകൻ എറിക് ടെൻഹാഗും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. ഇന്ന് പ്രീ സീസൺ ക്യാമ്പിൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം നടത്തി. ദീർഘകാലമായി ടെം ഹാഗും സാഞ്ചോയും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ സാഞ്ചോ ക്ലബ്ബിൽ നിന്ന് അകന്നിരുന്നു. കഴിഞ്ഞ സീസണിൽ സാഞ്ചോ ലോണിൽ ഡോർട്മുണ്ടിനായി കളിക്കുകയും ചെയ്തിരുന്നു.

സാഞ്ചോ 24 07 12 23 33 54 826

ഇനി ഒരിക്കലും സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. ഇന്ന് കാരിങ്ടൺ ഗ്രൗണ്ടിൽ എത്തിയ സാഞ്ചോ ടെൻഹാഗിനു കീഴിൽ പരിശീലനം നടത്തി. താരവും ടെൻ ഹാഗും തമ്മിൽ ചർച്ചകൾ നടന്നുവെന്നും തമ്മിൽ ധാരണയിലെത്തിയതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താരം ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ പ്രീ സീസൺ മത്സരങ്ങളിലെല്ലാം കളിക്കും. സാഞ്ചോ ക്ലബ്ബിൽ തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാഞ്ചോയും ടെൻ ഹാഗും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയതിനുശേഷം സാഞ്ചോ ഇതുവരെ യുണൈറ്റഡിനായി കളിക്കുകയോ പരിശീലനം നടത്തുകയീ ചെയ്തിരുന്നില്ല.

ഇനി സാഞ്ചോ കളിക്കുമോ അതോ താരത്തെ വിൽക്കാൻ തന്നെയായിരിക്കുമോ മാഞ്ചസ്റ്റർ ശ്രമിക്കുക എന്നത് കണ്ടറിയണം. കളിക്കുകയാണെങ്കിൽ അത് യുണൈറ്റഡിന് ഗുണം ചെയ്യും. അവസാന സീസണിൽ ഡോർട്മുണ്ടിൽ സാഞ്ചോ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവരെ എത്തിക്കുന്നതിൽ നിർണായ പങ്കുവയ്ക്കാൻ താരത്തിന് ആയിരുന്നു.