റെലഗേഷൻ പോരാട്ടത്തിൽ നിൽകുന്ന സ്വാൻസിക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. സ്റ്റാർ സ്‌ട്രൈക്കർ വിൽഫ്രഡ് ബോണിക്കും, മധ്യനിര താരം ലിറോയ് ഫെറിനും ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല എന്ന് സ്വാൻസി ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു.
കാർലോസ് കാർവഹാലിന്റെ കീഴിൽ മികച്ച പ്രകടനവുമായി സമീപ കാലത് റെലഗേഷൻ സോണിന് പുറത്ത് 1 പോയിന്റ് വ്യത്യാസത്തിൽ നിൽകുന്ന സ്വാൻസിയുടെ അഭിവാജ്യ ഘടകങ്ങളാണ് ഇരുവരും. ഫെറിന് അകിലിസിനും ബോണിക്ക് ലീഗ്‌മെന്റിനുമാണ് പരിക്ക്. ഇരുവർക്കും ശസ്ത്രക്രിയ വേണ്ടിവരും. ലിവർപൂളിനെയും ആഴ്സണലിനെയും തോൽപിച്ച സ്വാൻസി ഇന്നലെ ലെസ്റ്ററുമായി സമനില വഴങ്ങിയിരുന്നു. പോൾ ക്ലെമെന്റിന് ശേഷം കാർലോസ് കാർവഹാൽ വന്നതോടെ അവസാന 7 കളികളിൽ സ്വാൻസി തോൽവി അറിഞ്ഞിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial