ഇഞ്ചുറി ടൈമിൽ ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ 

- Advertisement -

ഡുഡു ഓമഗ്ബെമിയുടെ ഇഞ്ചുറി ടൈം ഗോളിൽ പൊരുതി നിന്ന ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ മൂന്നാം സ്ഥാനത്ത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗോൾ നേടി ഈസ്റ്റ് ബംഗാൾ വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയമറിയാതെ പോയ ഈസ്റ്റ് ബംഗാളിന് ഇത് ആശ്വാസം നൽകും. ജയത്തോടെ ഐ ലീഗ് കിരീട പോരാട്ടത്തിൽ മറ്റു ടീമുകൾക്ക് ഭീഷണിയാവാനും ജയത്തോടെ ഈസ്റ്റ് ബംഗാളിനായി. കഴിഞ്ഞ ദിവസം ചെന്നൈ സിറ്റിയോട് സമനില വഴങ്ങിയ ഇന്ത്യൻ ആരോസിന് അവസാന മിനുറ്റിലെ ഗോളിൽ മത്സരം കൈവിട്ടത് തിരിച്ചടിയായി

ഇരു ടീമുകളും വളരെ പതുക്കെയാണ് മത്സരം തുടങ്ങിയത്. ഡുഡുവിലൂടെ ആക്രമണം തുടങ്ങിയ ഈസ്റ്റ് ബംഗാൾ ഗോളിനടുത്തെത്തിയെങ്കിലും പ്രഭാസുഖാൻ സിംഗിന്റെ മികച്ച പ്രകടനം അവർക്ക് ഗോൾ നിഷേധിച്ചു. തുടർന്നാണ് മത്സരത്തിന്റെ ഫലം നിശ്ചയിച്ച ഗോൾ പിറന്നത്. റഫീഖിന്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്ത ഡുഡു ഇന്ത്യൻ ആരോസ് വല കുലുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement