ബെറ്റിങ് നിയമങ്ങൾ ലംഘിച്ച ഇംഗ്ലീഷ് സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജിന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ വിലക്കും പിഴയും. 2 ആഴ്ച ഫുട്‌ബോളിൽ നിന്നുള്ള വിലക്കും 75000 പൗണ്ട് പിഴയുമാണ് സ്റ്ററിഡ്ജിന് ലഭിച്ചിരിക്കുന്നത്.
2018 ൽ താൻ ലോണിൽ സെവിയ്യയിലേക്ക് ലോണിൽ പോകും എന്ന വിവരം തന്റെ സഹോദരന് ചോർത്തി നൽകിയ താരം ഇതിൽ ബെറ്റ് വെക്കാൻ സഹോദരന് നിർദേശവും നൽകി എന്നാണ് എഫ് എ യുടെ അന്വേഷണ സമിതി കണ്ടെത്തിയിരുക്കുന്നത്. എന്നാൽ 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന്റെ സെവിയ്യയിലേക്കുള്ള ലോൺ മുടങ്ങുകയും താരം വെസ്റ്റ് ബ്രോമിലേക്ക് ലോണിൽ പോകുകയും ചെയ്തിരുന്നു.
ആദ്യം 6 ആഴ്ചത്തെ ബാൻ ആയിരുന്നെങ്കിലും ഇതിൽ 4 ആഴ്ചത്തെ ശിക്ഷ തൽക്കാലം മാറ്റി വെക്കുകയും ചെയ്തു. നിലവിൽ ജൂലൈ 31 വരെ താരത്തിന് ഫുട്‌ബോളിൽ നിന്ന് മാറി നിൽക്കേണ്ടി വരും. നിലവിൽ ഫ്രീ ഏജന്റ് ആയ താരം ലിവർപൂളിന് വേണ്ടിയാണ് അവസാനം കളിച്ചത്. ചെൽസിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.