ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റഹീം സ്റ്റെർലിങ് സ്വന്തമാക്കി. പി എഫ് എ യുടെ അവാർഡാണ് ഇംഗ്ലണ്ട് ദേശീയ താരമായ സ്റ്റെർലിങ് സ്വന്തമാക്കിയത്.
വെസ്റ്റ് ഹാം താരം ഡെക്ളാൻ റൈസ്, ലിവർപൂൾ താരം അലക്സാണ്ടർ അർണോൾഡ്, ഡേവിഡ് ബ്രൂക്ക്സ്, ബെർനാടോ സിൽവ, മാർകസ് രാഷ്ഫോഡ് എന്നുവരെ മറികടന്നാണ് താരം അവാർഡ് നേടിയത്. ഈ സീസണിൽ ഇതുവരെ 23 ഗോളുകൾ നേടിയ താരം 17 അസിസ്റ്റുകളും സ്വന്തം പേരിലാക്കി. കഴിഞ്ഞ വർഷം സിറ്റി താരമായ ലീറോയ് സാനെയാണ് അവാർഡ് നേടിയത്.