ആഴ്സണലിന്റെ ഉടമസ്ഥാവകാശം മൊത്തമായി തന്റെ വരുതിയിലാക്കാനുള്ള നീക്കവുമായി സ്റ്റാൻ ക്രൊയെങ്കെ. ആഴ്സണലിന്റെ 70 ശതമാനത്തോളം ഷെയർ ഇപ്പോൾ സ്വന്തമായുള്ള ക്രൊയെങ്കെ ബാക്കി ഷെയർ കൂടെ തന്റേതാക്കാനുള്ള നീക്കം ഔദ്യോഗികമായി തുടങ്ങി. ആഴ്സണലിന്റെ മറ്റൊരു ഉടമയായ റഷ്യൻ ബില്യണർ അലിഷർ ഉസ്മാനോവിന്റെ കയ്യിലുള്ള 30 ശതമാനം ഷെയർ കൂടെ വാങ്ങാനാണ് ക്രൊയെങ്കെ നീങ്ങിയിരിക്കുന്നത്.
ഉസ്മാനോവ് ഇതിന് സമ്മതിച്ചതായുമാണ് വിവരങ്ങൾ. കെ എസ് ഇ എന്ന കമ്പനിയുടെ പേരിലാണ് ആഴ്സ്ണലിലെ ക്രൊയെങ്കയുടെ ഷെയറുകൾ. നേരത്തെ ഉസ്മാനോവ് സമാനമായി ക്ലബ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അത് വിജയിച്ചിരുന്നില്ല. ഇരു ഉടമകളും തമ്മിൽ തർക്കങ്ങളും നിലനിൽക്കുന്നുണ്ടായിരുന്നു. ക്രൊയെങ്കെയുടെ താല്പര്യങ്ങളാണ് ആഴ്സണലിനെ മികച്ച ക്ലബ് ആകുന്നതിൽ എന്ന് തടയുന്നത് എന്ന് ഉസ്മാനോവ് മുമ്പ് ആരോപിച്ചിട്ടുണ്ട്. ആഴ്സണൽ ആരാധകർക്കും ഈ അഭിപ്രായമാണ് ഉള്ളത്.
എന്നാൽ ക്ലബ് പൂർണ്ണമായും സ്വന്തമായാൽ ക്ലബിനെ മുന്നോട്ട് നയിക്കുന്നതിന് സുഖകരമാകും എന്നും തീരുമാനങ്ങൾ നടപ്പിലാക്കാൻ കാലതാമസം ഉണ്ടാകില്ല എന്നുമാണ് കെ എസ് എ പറയുന്നത്. 2007 മുതൽ ആഴ്സണലിൽ ക്രൊയെങ്കെയ്ക്ക് ഷെയർ ഉണ്ട്. ഘട്ടം ഘട്ടനായി അത് ഉയർത്തിയാണ് ഇപ്പോഴുള്ള 67 ശതമാനത്തിൽ അവർ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial