ദക്ഷിണ കൊറിയൻ സ്റ്റാർ ഹുങ് മിൻ സുൺ ടോട്ടൻഹാമിലെ തന്റെ കരാർ പുതുക്കി. അഞ്ച് വർഷത്തേക്കാണ് ഹുങ് മിൻ സുൺ കരാർ ഒപ്പിട്ടത്. 2023വരെ ഇനി സ്പർസിനൊപ്പം സുൺ ഉണ്ടാകും. കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനായി ഗംഭീര പ്രകടനനായിരുന്നു സുൺ നടത്തിയത്. 53 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനായി കളിച്ച സുൺ 20 ഗോളുകൾ ടോട്ടൻഹാമിനായി നേടിയിരുന്നു.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യക്കാരൻ എന്ന റെക്കോർഡും കഴിഞ്ഞ സീസണിൽ സുൺ സ്വന്തമാക്കി. ടോട്ടൻഹാമിനായി 140 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളാണ് ടോട്ടൻഹാമിനായി താരം ഇതുവരെ നേടിയത്. 26കാരനായ സുൺ ഈ കഴിഞ്ഞ ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
