ഏഴ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ബെയ്ൽ വീണ്ടും സ്പർസിൽ

na

ഗരേത് ബെയ്‌ൽ വീണ്ടും സ്പർസ് ജേഴ്സി അണിയും. താരത്തിന്റെ തിരിച്ചു വരവ് സ്പർസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു സീസണിലേക്ക് ലോണിൽ ആണ് താരത്തെ സ്പർസ് ലണ്ടനിൽ തിരികെ എത്തിച്ചത്. ബെയ്‌ലിന്റെ ആഴ്ചയിൽ ഉള്ള 6 ലക്ഷം യൂറോ ശമ്പളത്തിൽ പകുതി റയൽ മാഡ്രിഡ് നൽകും എന്നാണ് റിപ്പോർട്ടുകൾ.

സിദാന്റെ കീഴിൽ അവസരം ഉണ്ടാകില്ല എന്ന ഉറപ്പിൽ ക്ലബ്ബ് വിടുകയാണ് നല്ലത് എന്ന തീരുമാനം ബെയ്‌ൽ എടുക്കുകയായിരുന്നു. 2013 ൽ റയലിൽ എത്തിയ താരം 2 തവണ ല ലീഗ കിരീടവും, 4 തവണ ചാമ്പ്യൻസ് ലീഗും റയലിന് ഒപ്പം നേടിയിട്ടുണ്ട്. മുൻപ് 2007 ലാണ് ബെയ്‌ൽ സ്പർസിൽ ചേർന്നത്. ക്ലബ്ബിനായി 203 മത്സരങ്ങൾ കളിച്ച ശേഷമാണ് 2013 ൽ ഭീമൻ തുകക്ക് റയലിൽ ചേർന്നത്.