ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ സ്പർസിന്റെ ആദ്യ തോൽവി ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്നു. ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്പർസിനെ തോൽപ്പിച്ചത്. ഇന്ന് തുടക്കം മുതൽ അറ്റാക്ക് ചെയ്ത് കളിക്കാൻ സ്പർസിന് ആയി. എങ്കിലും 37ആം മിനുട്ടിൽ ഹാർവി ബാർൻസിലൂടെ ന്യൂകാസിൽ ലീഡ് എടുത്തു.

കെല്ലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ സ്പർസ് സമനില പിടിച്ചു. പക്ഷെ ന്യൂകാസിൽ പതറിയില്ല. അവർ 78ആം മിനുട്ടിൽ ഇസാകിലൂടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങളിൽ നിന്ന് ന്യൂകാസിലിന് 7 പോയിന്റും സ്പർസിന് 4 പോയിന്റുമാണ് ഉള്ളത്.