നഗെൽസ്മാനും സ്പർസും തമ്മിലുള്ള ചർച്ചകൾ അവസാനിപ്പിച്ചു. മുൻ ബയേൺ മ്യൂണിക്ക് ബോസ് ജൂലിയൻ നാഗെൽസ്മാൻ ടോട്ടൻഹാമിന്റെ അടുത്ത മാനേജർ ആയി എത്തില്ല എന്ന് ഇതോടെ ഉറപ്പായി. നാഗെൽസ്മാൻ വരണം എങ്കിൽ അദ്ദേഹം ആവശ്യപ്പെടുന്ന സ്പോർട്സ് ഡയറക്ടറെ നിയമിക്കണം എന്ന ഒരു ഡിമാൻഡ് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് നടക്കാതെ പോയതാണ് ചർച്ചകൾ അവസാനിക്കാൻ കാരണം.
പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള സ്പർസ് മാർച്ചിൽ അന്റോണിയോ കോണ്ടെയെ പുറത്താക്കിയതു മുതൽ സ്ഥിരം മാനേജർ ഇല്ലാതെ നിൽക്കുകയാണ്. റയാൻ മേസൺ ആണ് ഇപ്പോൾ സ്പർസിന്റെ പരിശീലകൻ. അദ്ദേഹത്തിന് സ്ഥിര കരാർ നൽകാനും സ്പർസ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. നേരത്തെ നഗൽസ്മാനും ചെൽസിയുമായും ചർച്ചകൾ നടത്തിയിരുന്നു. ആ ചർച്ചകളും പകുതിക്ക് അവസാനിക്കുക ആയിരുന്നു.