മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായുള്ള അന്വേഷണം സജീവമാക്കുക ആണെങ്കിലും ഒലെയെ പുറത്താക്കാനുള്ള തീരുമാനം എടുക്കാൻ മാനേജ്മെന്റ് തയ്യാറാകുന്നില്ല. അവർ ഒലെയെ സ്പർസിന് എതിരായ മത്സരം വരെ നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. സ്പർസിനെതിരെയും വിജയിക്കാൻ ആയില്ല എങ്കിൽ ഒലെയെ പുറത്താക്കാം എന്നാണ് ഗ്ലേസേഴ്സ് ആലോചിക്കുന്നത്. മാനേജ്മെന്റിന്റെ ഇഷ്ട പരിശീലകനായ ഒലെയെ പുറത്താക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല.
പുതിയ പരിശീലകനായി പരിഗണിക്കുന്ന കോണ്ടെയെ നിയമിക്കുന്നതിൽ ബോർഡിൽ അഭിപ്രായ വ്യത്യാസവുമുണ്ട്. കോണ്ടെ ഡിഫൻസീവ് ഫുട്ബോൾ ആണ് കളിക്കുക എന്നതിനാൽ അദ്ദേഹത്തെ നിയമിച്ചാൽ ജോസെയെ നിയമിച്ചത് പോലെ അബദ്ധമാകും എന്ന് ക്ലബ് കരുതുന്നു. എങ്കിലും ഇപ്പോഴും കോണ്ടെ തന്നെയാണ് ഒലെയ്ക്ക് പകരക്കാരനാവാൻ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത്. സിദാനെ കൊണ്ടു വരാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.