കോണ്ടെ പരിശീലകനായി എത്തിയത് മുതൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് സ്പർസിന്റെ പ്രകടനങ്ങൾ. അവർ ഇന്ന് ഒരു നല്ല വിജയം കൂടെ നേടി. ക്രിസ്റ്റൽ പാലസിനെ നേരിട്ട സ്പർസ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ഇന്ന് 32ആം മിനുട്ടിൽ കെയ്ൻ സ്പർസിന് ലീഡ് നൽകിയത്. മൗറ ആയിരുന്നു അസിസ്റ്റ് നൽകിയത്. പിന്നാലെ 34ആം മിനുട്ടിൽ മൗറ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 37ആം മിനുട്ടിൽ സാഹ ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ പാലസ് സമ്മർദ്ദത്തിലായി.
രണ്ടാം പകുതിയിൽ സോൺ കൂടെ ഗോൾ നേടിയതോടെ സ്പർസിന്റെ വിജയം പൂർത്തിയായി. മൗറയാണ് ഈ ഗോളും ഒരുക്കിയത്. ഈ വിജയത്തോടെ സ്പർസ് 29 പോയിന്റുമായി അഞ്ചാമത് നിൽക്കുകയാണ്. മത്സരം കൈവശം ഉള്ളതിനാൽ സ്പർസിന്റെ ടോപ് 4 പ്രതീക്ഷകൾ സജീവമാണ്.













