Picsart 24 02 03 20 18 04 206

94ആം മിനുട്ടിലെ ഗോളിൽ സ്പർസിനെ സമനിലയിൽ പിടിച്ച് എവർട്ടൺ

അവസാന നിമിഷ ഗോളിൽ സ്പർസിനെതിരെ സമനില നേടി എവർട്ടൺ. ഇന്ന് സ്പർസിനെ നേരിട്ട എവർട്ടൺ രണ്ട് തവണ പിറകിൽ പോയെങ്കിലും തിരികെവന്ന് രണ്ട് തവണയും സമനില പിടിച്ച് കളി 2-2 എന്ന നിലയിൽ അവസാനിപ്പിക്കുകയായിരുന്നു. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ റിച്ചാർലിസൺ ആണ് സ്പർസിന് ലീഡ് നൽകിയത്.

ഈ ഗോളിന് മുപ്പതാം മിനുട്ടിൽ ജാക്ക് ഹാരിസണിലൂടെ എവർട്ടൺ മറുപടി പറഞ്ഞു. അധികം വൈകാതെ വീണ്ടും റിച്ചാർലിസൺ സ്പർസിനായി ഗോൾ നേടി. ആദ്യ പകുതി സ്പർസ് 2-1ന്റെ ലീഡിൽ അവസാനിപ്പിച്ചു. 94 മിനുട്ട് വരെ ലീഡ് തുടർന്നു. 94ആം മിനുട്ടിൽ ബ്രെന്റ്വൈറ്റിന്റെ ഫിനിഷ് എവർട്ടണ് അർഹിച്ച സമനില നൽകി. സമനില നേടിയെങ്കിലും ഇപ്പോഴും എവർട്ടൺ റിലഗേഷൻ ആണ്. സ്പർസ് നാലാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version