അഴലിന്റെ ആഴങ്ങളിൽ നിന്ന് സ്പർസിനെ രക്ഷിക്കാൻ കോണ്ടെ വരുമോ?

Conte 2104 Inter Happy Epa 1080x726

മൂവന്തി താഴ്വരയിൽ വെന്തുരുകുന്ന സ്പർസിനെ രക്ഷിക്കാൻ ഇറ്റാലിയൻ പരിശീലകൻ കോണ്ടെ വരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ കോണ്ടെ കഴിഞ്ഞ ആഴ്ച ചർച്ചകൾ നടത്തിയതായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസിനെ തോൽപ്പിച്ചതോടെ ഒലെ രക്ഷപ്പെടുകയും സ്പർസ് പരിശീലകൻ നുനോ പ്രതിരോധത്തിൽ ആവുകയും ചെയ്തു. നുനോയുടെ കീഴിലെ സ്പർസിന്റെ പ്രകടനത്തിൽ ആരാധകർ വലിയ അതൃപ്തിയിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 തോറ്റ മത്സരത്തിൽ നുനോയെയും ടീമിനെയും ആരാധകർ കൂവി വിളിക്കുന്നത് കേൾക്കാമായിരുന്നു. നുനോയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പർസ് കോണ്ടെയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. നേരത്തെയും സ്പർസ് കോണ്ടെയുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല. കോണ്ടെ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ കഴിയുമെന്ന പ്രതീക്ഷയിലുമാണ്.

Previous articleഇബ്രഹിമോവിചിനും കെസ്സിക്കും നേരെ റോമ ആരാധകരുടെ വംശീയാധിക്ഷേപം
Next articleസാവിയെ വിട്ടു നൽകണം എങ്കിൽ അൽ സാദിന് നഷ്ടപരിഹാരം വേണം