അമേക്‌സ് സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനെ 3-2ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് ഉയർന്ന് ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ. ഇന്ന് ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ബ്രൈറ്റൺ നാടകീയ വിജയം ഉറപ്പിക്കുകയായിരുന്നു.
23-ാം മിനിറ്റിൽ ജെയിംസ് മാഡിസണിൻ്റെ സമർത്ഥമായ പാസിൽ നിന്ന് ബ്രണ്ണൻ ജോൺസൺ ടോട്ടൻഹാം സ്‌കോറിങ്ങിന് തുടക്കമിട്ടു. 37-ാം മിനിറ്റിൽ മാഡിസണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി, ബ്രൈറ്റൺ കീപ്പർ ബാർട്ട് വെർബ്രൂഗൻ്റെ പിഴവ് ആയിരുന്നു ഈ ഗോൾ. സ്കോർ 2-0.
ഇടവേളയ്ക്ക് ശേഷം ബ്രൈറ്റൺ അതിവേഗം പ്രതികരിച്ചു, 48-ാം മിനിറ്റിൽ യാസിൻ അയാരി മിൻ്റേ ഒരു ഗോൾ മടക്കി. പെർവിസ് എസ്റ്റുപിനാനിൽ നിന്നുള്ള ഒരു ക്രോസ് കയോരു മിറ്റോമയെ കണ്ടെത്തി, അദ്ദേഹത്തിൻ്റെ മിൻ്റയിലേക്ക് എത്തുകയായിരുന്നു..
58-ാം മിനിറ്റിൽ ജോർജിനിയോ റട്ടർ ടോട്ടൻഹാം പ്രതിരോധത്തിലൂടെ നൃത്തം ചെയ്ത് സീഗൾസിന് സമനില നൽകി. പത്ത് മിനിറ്റിനുശേഷം, ഡാനി വെൽബെക്ക് ബ്രൈറ്റൻ്റെ അതിശയകരമായ തിരിച്ചുവരവ് പൂർത്തിയാക്കി, റട്ടറിൻ്റെ ഒരു സ്മാർട്ട് ചിപ്പ് വെൽബെക്ക് ഹെഡ് ചെയ്ത് വലയിൽ ആക്കുകയായുരുന്നു. സ്കോർ 3-2.