സോണും ഒരു സെൽഫ് ഗോളും, സ്പർസ് ബ്രെന്റ്ഫോർഡിനെ മറികടന്നു

20211203 022802

അന്റോണിയോ കോണ്ടെയുടെ സ്പർസ് വിജയവഴിയിൽ തിരികെയെത്തി. ഇന്ന് ലണ്ടണിൽ നടന്ന മത്സരത്തിൽ മികച്ച ഫോമിൽ ഉള്ള ബ്രെന്റ്ഫോർഡിനെയാണ് സ്പർസ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ സ്പർസ് ഇന്ന് മുന്നിൽ എത്തി. കാനോസിന്റെ ഒരു സെൽഫ് ഗോളാണ് സ്പർസിന് ലീഡ് നൽകിയത്. സ്ഥിരമായി ആക്രമിച്ചു കളിക്കുന്ന ബ്രെന്റ്ഫോർഡിന് സ്പർസ് ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ ഹ്യുങ് മിൻ സോണിന്റെ ഗോൾ സ്പർസ് വിജയം ഉറപ്പിച്ചു. സോണിന്റെ സ്പർസിനായുള്ള പ്രീമിയർ ലീഗിലെ 75ആം ഗോളായിരുന്നു ഇത്. ഈ വിജയത്തോടെ സ്പർസ് 22 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് എത്തി. ബ്രെന്റ്ഫോർഡ് 12ആം സ്ഥനാത്താണ്.

Previous articleആഞ്ചലോ മാത്യൂസിന് ലങ്കൻ പ്രീമിയർ ലീഗ് നഷ്ടമായേക്കാം
Next articleവിവ റൊണാൾഡോ!! ബാലൻ ഡി ഓർ ക്ഷീണം ആഴ്സണലിന് മേൽ തീർത്ത് റൊണാൾഡോ!! മാഞ്ചസ്റ്ററിന് ആവേശ ജയം!