ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4 പോരാട്ടത്തിൽ നിർണായക വിജയം നേടി സ്പർസ്. നാലാമതുള്ള ആസ്റ്റൺ വില്ലയെ വില്ലപാർക്കിൽ വെച്ച് നേരിട്ട അഞ്ചാം സ്ഥാനക്കാരായ സ്പർസ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. 4 ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.
അമ്പതാം മിനുട്ടിൽ മാഡിസണിലൂടെ ആണ് സ്പർസ് ലീഡ് എടുത്തത്. സാർ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു മാഡിസന്റെ ഗോൾ വന്നത്. മൂന്ന് മിനുട്ട് ശേഷം ബ്രെന്നൻ ജോൺസണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി.
65ആം മിനുട്ടിൽ മഗ്ഗിൻ ചുവപ്പ് കാർഡ് കണ്ടതോടെ ആസ്റ്റൺ വില്ലയുടെ പോരാട്ടം അവസാനിച്ചു. അവസാനം ഇഞ്ച്വറി ടൈമിൽ സോണും വെർണറും കൂടെ ഗോൾ നേടിയതോടെ സ്പർസിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ആസ്റ്റൺ വില്ലയുടെ 2 പോയിന്റ് മാത്രം പിറകിൽ എത്താൻ സ്പർസിനായി. ആസ്റ്റൺ വില്ലയെക്കാൾ ഒരു മത്സരം കുറവാണ് സ്പർസ് കളിച്ചത്. സ്പർസ് ഇപ്പോൾ 53 പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആസ്റ്റൺ വില്ല 55 പോയിന്റുമായി നാലാമതും നിൽക്കുന്നു.