സ്പർസിനെ അവരുടെ സ്റ്റേഡിയത്തിൽ വീഴ്ത്തി ലെസ്റ്റർ

20201220 215254
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മൗറീനോയുടെ ടീമിന് തിരിച്ചടി. കഴിഞ്ഞ ആഴ്ച ലിവർപൂളിനോട് പരാജയപ്പെട്ട മൗറീനോയുടെ ടീം ഇന്ന് ലെസ്റ്റർ സിറ്റിയോടും പരാജയപ്പെട്ടു. ലണ്ടണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ലെസ്റ്റർ ലീഡ് എടുത്തത്. 45ആം മിനുട്ടിൽ ഒറിയർ സമ്മാനിച്ച പെനാൾട്ടി വാർഡി വലയിൽ എത്തിക്കുക ആയിരുന്നു.

രണ്ടാ പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോൾ ലെസ്റ്ററിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മൗറീനോയുടെ ടീമിന് ഇന്ന് അറ്റാക്ക് ചെയ്യാനേ ആയില്ല. മാഡിസൺ ഇന്ന് ലെസ്റ്റർ സിറ്റിക്കായി നിരവധി അവസരങ്ങൾ സൃഷ്ടിച്ച് കളം നിറഞ്ഞു നിന്നു. ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ ബ്രണ്ടൺ റോഡ്ജസ് മൗറീനോയെ തോൽപ്പിക്കുന്നത്. ഇന്നത്തെ വിജയം ലെസ്റ്ററിനെ ലീഗിൽ 27 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിച്ചു. സ്പർസ് നാലാം സ്ഥാനത്തേക്ക് താഴ്ന്നു.

Advertisement