ആഴ്സണലിനെ വാങ്ങാനയി പണം സ്വരൂപിച്ചു എന്ന് സ്പോടിഫൈ ഉടമ

Jan32629451

ആഴ്സണലിനെ വാങ്ങാൻ താല്പര്യമുണ്ട് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സ്പോടിഫൈ ഉടമ ഡാനിയെൽ എക് താൻ വളരെ സീരിയസ് ആയാണ് ഈ കാര്യം പറഞ്ഞത് എന്ന് പറഞ്ഞു. താൻ ആഴ്സണലിന്റെ നിലവിലെ ഉടമകൾക്ക് ബിഡ് സമർപ്പിക്കാനായി ഇതിനകം തന്നെ പണം സ്വരൂപിച്ചു കഴിഞ്ഞു എന്നും ഡാനിയൽ എക് പറഞ്ഞു‌. ആഴ്സണലിന്റെ വലിയ ആരാധകനാണ് താൻ എന്നും ഡാനിയൽ എക് പറഞ്ഞു.

ക്ലബിനെ അതിന്റെ പ്രതാപ കാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആകണം എന്നും അതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ വിശ്വാസത്തിലെടുക്കും എന്നും ഡാനിയ എക് പറഞ്ഞു. ആഴ്സണൽ ഇതിഹാസ താരങ്ങൾക്ക് ഒപ്പം ചേർന്നാണ് ആഴ്സണൽ ക്ലബ് വാങ്ങാനുള്ള ശ്രമങ്ങൾ എക് നടത്തുന്നത്‌. എന്നാൽ ക്ലബ് വിൽപ്പനയ്ക്ക് ഇല്ല എന്ന് ഇപ്പോഴത്തെ ഉടമയായ ക്രൊയെങ്കെ പറയുന്നു.

Previous articleഅര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും പാണ്ടേയും, ഇന്നിംഗ്സിന് വേഗത നല്‍കി അവസാന ഓവറുകളില്‍ കെയിന്‍ വില്യംസണ്‍
Next articleഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം