സതാംപ്ടൺ ഫുട്ബോൾ ക്ലബ് അവരുടെ ക്യാപ്റ്റൻ ജെയിംസ് വാർഡ്-പ്രൗസിന് പുതിയ കരാർ നൽകി. പുതിയ അഞ്ച് വർഷത്തെ കരാർ ആണ് താരം ഒപ്പിട്ടത്. അവസാന 18 വർഷമായി ക്ലബിനൊപ്പം ഉള്ള താരമാണ് വാർഡ് പ്രോസ്. 26-കാരനായ മിഡ്ഫീൽഡർ എട്ടാം വയസ്സുള്ളപ്പോൾ ആണ് സതാമ്പ്ടൺ അക്കാദമിയിൽ എത്തിയത്. സതാമ്പ്ടൺ യുവനിരകളിലൂടെ വളർന്ന് വന്ന താരം 16ആം വയസ്സിൽ ക്ലബിനായി അരങ്ങേറ്റം നടത്തിയിരുന്നു.
അദ്ദേഹം ഇതിനകം സതാംപ്ടണിനുവേണ്ടി 323 ഫസ്റ്റ്-ടീം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 33 ഗോളുകളും താരം ടീമിനായി സംഭാവന ചെയ്തു, അതിൽ 14 എണ്ണം കഴിഞ്ഞ കാലങ്ങളിൽ രണ്ട് സീസണുകളിൽ ആയിരുന്നു വന്നത്.