ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയോട് 9 ഗോളുകൾ വഴങ്ങി നാണം കെട്ട സൗത്താംപ്ടൻ കളിക്കാർ തങ്ങളുടെ മാച് ഫീ ചാരിറ്റിക്ക് നൽകി. ക്ലബ്ബിന്റെ തന്നെ ചാരിറ്റി സംഘടനായ സൈന്റ്‌സ് ഫൗണ്ടേഷനാണ് താരങ്ങൾ തങ്ങളുടെ ശമ്പളം നൽകിയത്. കളിക്കാർ ഫോം വീണ്ടെടുക്കാൻ കഠിന ശ്രമം തുടങ്ങിയതായും ക്ലബ്ബ് അറിയിച്ചു. ടീം മാനേജ്‌മെന്റും ശമ്പളം ചാരിറ്റിക്ക് നൽകും.
റയാൻ ബെർട്രെന്റ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ 9 ഗോളുകളാണ് സൗത്താംപ്ടൻ സ്വന്തം മൈതാനത്ത് വഴങ്ങിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇതോടെ ലെസ്റ്റർ നേടിയത്. വാർഡി, പെരസ് എന്നിവർ കളിയിൽ ഹാട്രിക് നേടി. മത്സര ശേഷം സൗത്താംപ്ടൻ പരിശീലകൻ റാൾഫ് ഹാസൻഹട്ടിൽ ക്ലബ്ബ് ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ 2 മത്സരങ്ങളാണ് അടുത്തതായി സൗത്താംപ്ടന് കളിക്കാനുള്ളത്. ആദ്യം ലീഗ് കപ്പിലും പിന്നീട് പ്രീമിയർ ലീഗിലും.