പുതിയ സീസണായി ജേഴ്സി പുറത്തിറക്കി സൗതാമ്പ്ടൺ

പ്രീമിയർ ക്ലബായ സൗതാമ്പ്ടൺ അടുത്ത സീസണായുള്ള ജേഴ്സികൾ പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ അണ്ടർ ആർമഫ് ആണ് സൗതാമ്പ്ടന്റെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റും എവേ കിറ്റും ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സൗതാമ്പ്ടന്റെ സ്ഥിരം നിറമായ ചുവപ്പും വെള്ളയും തന്നെയാണ് ഇത്തവണയും ഹോം ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രേയും മഞ്ഞയുമാണ് എവേ കിറ്റിന്റെ നിറം.