സൗതാമ്പ്ടണെ വീഴ്ത്തി ബ്രൈറ്റൺ, റിലഗേഷൻ ഭീഷണിക്ക് ആശ്വാസം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗതാമ്പ്ടന്റെ മോശം സീസൺ തുടരുന്നു. ഇന്ന് സൗതാമ്പ്ടണെ അവരുടെ ഗ്രൗണ്ടിൽ വെച്ച് ബ്രൈറ്റൺ ആണ് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൺ ഇന്ന് വിജയിച്ചത്. 16ആം മിനുട്ടിൽ ഗ്രോസിന്റെ അസിസ്റ്റിൽ നിന്ന് ഡങ്ക് ആണ് ഗോൾ നേടിയത്. ഡിഫൻഡറായ ഡങ്കിന്റെ ഈ സീസണിലെ നാലാം ലീഗ് ഗോളാണിത്. ഈ ഗോളിന് പത്തു മിനുട്ടിനകം മറുഒഅടി നൽകാൻ സൗതാമ്പ്ടണായി.

27ആം മിനുട്ടിൽ ചെ ആഡംസാണ് സൗതാമ്പ്ടണായി ഗോൾ നേടിയത്. തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് താരം ഗോൾ നേടുന്നത്‌. 56ആം മിനുട്ടിൽ വെൽബകിന്റെ പാസിൽ നിന്ന് ട്രൊസാർഡ് ആണ് ബ്രൈറ്റന്റെ വിജയ ഗോൾ. ഈ വിജയം ബ്രൈറ്റണെ 29 പോയിന്റുമായി 16ആം സ്ഥാനത്ത് എത്തിച്ചു. 33 പോയിന്റുള്ള സൗതാമ്പ്ടൺ 14ആം സ്ഥാനത്താണ്.