ബോണ്മതിന് എവേ ജയം, ലീഗിൽ മൂന്നാമത്

പ്രീമിയർ ലീഗിൽ ബോണ്മതിന് വീണ്ടുമൊരു വിജയം. ഇന്ന് എവേ മത്സരത്തിൽ സൗതാമ്പ്ടണെ ആണ് ബോണ്മത് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഡി ഹോവിന്റെ ടീമിന്റെ വിജയം. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് ബൗണ്മതിന് വിജയം നൽകിയത്. നതാൻ ആകെയും ഹാരി വിൽസണുമാണ് ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡ് ബൗണ്മതിന് നൽകിയത്.

എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വരാൻ സൗതാമ്പ്ടണായി. 52ആം മിനുട്ടിൽ വാർഡിന്റെ ഒരു പെനാൾട്ടിയിലൂടെ സൗതാപ്റ്റൺ സ്കോർ 2-1 എന്നാക്കി. അതിനു ശേഷം കളിയുടെ അവസാന നിമിഷം വരെ സൗതാമ്പ്ടന്റെ തുടർ ആക്രമണം ആണ് കണ്ടത്. പക്ഷെ ഗോൾ നേടാൻ അവർക്കായില്ല. കലീയുടെ 95ആം മിനുട്ടിൽ സൗതാമ്പ്ടൺ ഗോൾകീപ്പറിന്റെ അബദ്ധം മുതലെടുത്ത് കാലം വിൽസൺ സ്കോർ ചെയ്തതോടെ സൗതാമ്പ്ടന്റെ അതുവരെയുള്ള പോരാട്ടം അവസാനിക്കുകയായിരുന്നു.

ആറു മത്സരങ്ങളിൽ 10 പോന്റുമായി ബൗണ്മത് ലീഗിൽ മൂന്നാമത് എത്തി. പ്രീമിയർ ലീഗിൽ ആദ്യമായാണ് ബൗണ്മത് സൗതാമ്പ്ടണിൽ ചെന്ന് വിജയിക്കുന്നത്.

Previous articleഅഞ്ചാം സ്ഥാനമില്ല, ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ പൊരുതും എതിരാളികള്‍ പാക്കിസ്ഥാന്‍
Next articleതുടര്‍ച്ചയായ 13 ാം ജയമെന്ന അഫ്ഗാന്‍ മോഹത്തെ തകര്‍ത്ത് സിംബാബ്‍വേ