സോൺ ഉടൻ സ്പർസിൽ പുതിയ കരാർ ഒപ്പുവെക്കും എന്ന് മൗറീനോ

20201024 135010

സ്പർസിന്റെ ഏഷ്യൻ സൂപ്പർ താരം സോൺ ഹ്യുങ് മിൻ സ്പർസിൽ പുതിയ കരാർ ഒപ്പുവെക്കും എന്ന് സൂചന നൽകി പരിശീലകൻ ജോസെ മൗറീനോ. സോൺ പുതിയ കരാർ വെച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്ന് മൗറീനീ പറഞ്ഞു. സ്പർസിൽ ഇപ്പോൾ സോണിന് 2023വരെ കരാർ ഉണ്ട്. എന്നാൽ ആ കരാർ പുതുക്കി 2026വരെ സോണിനെ നിലനിർത്തുന്ന കരാർ നൽകാൻ ആണ് ക്ലബ് ആലോചിക്കുന്നത്.

സോണിന് 2023വരെ കരാർ ഉള്ളത് കൊണ്ട് തന്നെ കരാർ വിഷയത്തിൽ ഒരു ആശങ്ക ഇല്ലാ എന്ന് മൗറീനോ പറഞ്ഞു. പക്ഷെ സോൺ ഒരു ദീർഘകാല കരാർ അർഹിക്കുന്നുണ്ട് എന്ന് ജോസെ പറഞ്ഞു. അധികം താമസിയാതെ സോണും ക്ലബുമായി അത്തരമൊരു കരാറിൽ എത്തും എന്നും മൗറീനോ പറഞ്ഞു. ഈ സീസണ ലീഗിൽ ഏഴു ഗോളുമായി ടോപ്പ് സ്കോറർ ആയി നിൽക്കുകയാണ് സോൺ. സോൺ ഇപ്പോൾ കളിക്കുന്നതിലും നന്നയി താരത്തിന് കളിക്കാൻ ആവില്ല എന്നും ജോസെ പറഞ്ഞു.

Previous articleതോറ്റെങ്കിലും ബാറ്റിംഗ് റെക്കോർഡിട്ട് സാം കറനും ഇമ്രാൻ താഹിറും
Next articleഅവസാന വിദേശ താരവും എത്തി, ഓസ്‌ട്രേലിയന്‍ മുന്നേറ്റതാരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ