താത്കാലിക മാനേജരായി ചുമതലയേറ്റെടുത്ത സോൾഷ്യാറുടെ കീഴിൽ തകർപ്പൻ ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. സോൾഷ്യാറുടെ കീഴിൽ പത്തു മത്സരങ്ങളിൽ 9തിലും വിജയിച്ചിട്ടുണ്ട് യുണൈറ്റഡ്. അതിനിടയിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരിക്കെ കുറിച്ച ഒരു ചരിത്ര നേട്ടത്തിന് ഇന്ന് 20 വയസ് തികയുകയാണ്. പ്രീമിയർ ലീഗിൽ സബ്സ്റ്റിറ്റ്യുട്ടായി വന്നു നാല് ഗോളുകൾ നേടിയ ആദ്യത്തെ താരമാവുകയായിരുന്നു അദ്ദേഹം. 1999 ഫെബ്രുവരി ആറിന് നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ ആയിരുന്നു സോൾഷ്യാറിന്റെ റെക്കോർഡ് പ്രകടനം.
ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുണൈറ്റഡ് മുന്നിൽ നിൽക്കുമ്പോൾ 72ആം മിനുട്ടിൽ ആയിരുന്നു സോൾഷ്യാർ കളത്തിൽ എത്തിയത്. തുടർന്ന് 80ആം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ സോൾഷ്യാർ 88, 90, 90 മിനിറ്റുകളിൽ ഗോൾ നേടി തന്റെ ഹാട്രിക്കും യുണൈറ്റഡ് സ്‌കോർ 8 എന്നതിലും എത്തിച്ചു.
https://youtu.be/HZg1D0nFWGg
പ്രീമിയർ ലീഗിൽ ഒരു താരം സബ്സ്റ്റിറ്റ്യുട്ടായി വന്നു നേടുന്ന ആദ്യത്തെ ഹാട്രിക് ആയിരുന്നു അത്. തുടർന്ന് ഇതുവരെ ജിമ്മി ഫ്ലോയ്ഡ്, റോബർട്ട എൻഷോ, ഇമ്മാനുവൽ അടബയോർ, റൊമേലു ലുക്കാക്കു, സ്റ്റീവൻ നൈസ്മിത് എന്നിവർ പ്രീമിയർ ലീഗിൽ സബ് ആയി വന്നു ഹാട്രിക് നേടിയിട്ടുണ്ട്.