ലിവർപൂൾ സ്‌ട്രൈക്കർ ഡൊമനിക് സോളങ്കി ഇനി ബോൺമൗത്തിനായി ബൂട്ട് കെട്ടും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ടീമുകളും കരാർ ഒപ്പിട്ടു. ലിവർപൂളിൽ അവസരം കുറഞ്ഞതോടെയാണ് ഇംഗ്ലണ്ട് യൂത്ത് ടീം അംഗമായ സോളങ്കി ആൻഫീൽഡ് വിട്ട് എഡി ഹോവെയുടെ കീഴിൽ കളിക്കാൻ എത്തുന്നത്.
Introducing… pic.twitter.com/um3KiMCz92
— AFC Bournemouth 🍒 (@afcbournemouth) January 4, 2019
19 മില്യൺ പൗണ്ട് നൽകിയാണ് ബോൺമൗത് താരത്തെ സ്വന്തമാക്കുന്നത്. ചെൽസി അക്കാദമിയിലൂടെ വളർന്നു വന്ന സോളങ്കി ചെൽസി സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് ലിവർപൂളിലേക്ക് 2017 ൽ മാറിയത്. പക്ഷെ ക്ളോപ്പിന്റെ ടീമിൽ ഫിർമിനോ, സ്റ്ററിഡ്ജ് എന്നിവർക്ക് പിറകിലായിരുന്നു സോളങ്കിയുടെ സ്ഥാനം. ലിവർപൂളിനായി 21 മത്സരങ്ങൾ കളിച്ച താരം കേവലം 1 ഗോൾ മാത്രമാണ് ഇതുവരെ നേടിയത്. എങ്കിലും കേവലം 21 വയസുകാരനായ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ തന്റെ യൂത്ത് കരിയറിലെ ഫോം ആവർത്തിക്കാനാകും എന്നാണ് ബോൺമൗത്തിന്റെ പ്രതീക്ഷ.













