തലയോടിന് പൊട്ടൽ, എവർട്ടൺ താരം ഒരു മാസം കളത്തിനു പുറത്ത്

- Advertisement -

ഇന്നലെ ബൗൺമൗത്തിനെതിരായ മത്സരത്തിനിടെ സ്വന്തം ടീമിലെ കളിക്കാരനുമായി കുട്ടിയിടിച്ച് പരിക്കേറ്റ എവർട്ടൺ താരം മൈക്കിൾ കീനിനു തലയോടിന് പൊട്ടൽ ഉണ്ടെന്നു സ്ഥിരീകരിച്ചു. അതെ സമയം നേരിയ പൊട്ടൽ മാത്രമാണ് ഉള്ളതെന്നും താരത്തിന് ഒരു മാസത്തിനിടെ പരിശീലനത്തിന് ഇറങ്ങാമെന്നും എവർട്ടൺ അറിയിച്ചു. താരം തന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു.

മത്സരത്തിൽ ഗോൾ നേടിയ കീൻ ഇഞ്ചുറി ടൈമിലാണ് സ്വന്തം ടീമിലെ കളിക്കാരനായ ഇദ്രിസ് ഗിയേയുമായി കൂട്ടിയിടിച്ച് പരിക്കേറ്റത്. കീനിനു പരിക്കേറ്റതോടെ മത്സരം 10 മിനുട്ടോളം നിർത്തിവെക്കേണ്ടിയും വന്നിരുന്നു. താരത്തിന് ഗ്രൗണ്ടിൽ വെച്ച് തന്നെ ഓക്സിജൻ കൊടുക്കേണ്ട അവസ്ഥയും വന്നിരുന്നു.

Advertisement